Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുകോടിയടിച്ച ലോട്ടറി ഭദ്രമായി 10 മാസം ജീൻസിന്റെ പോക്കറ്റിൽ കിടന്നു; പക്ഷേ ഭാഗ്യം അപ്പോഴും തുണച്ചു

പത്തുകോടിയടിച്ച ലോട്ടറി ഭദ്രമായി 10 മാസം ജീൻസിന്റെ പോക്കറ്റിൽ കിടന്നു; പക്ഷേ ഭാഗ്യം അപ്പോഴും തുണച്ചു
, ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (17:02 IST)
മോണ്ട്‌റിയാൽ: 10 കോടിയുടെ ലോട്ടറിയടിച്ചിട്ടും അതു പത്തുമാസത്തോളം അറിയാതിരിക്കുക ലോട്ടറിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ അത് കണ്ടെത്തുക . ഒരു തവണയല്ല രണ്ടുതവണയാണ് കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസിനെ ഭഗ്യം കടാക്ഷിച്ചത്.
 
കഴിഞ്ഞ ഡിസംബറിലാണ് ഇയൾ ലോട്ടറി എടുക്കുന്നത്. ലോട്ടറിടിക്കർ ജീൻസിന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചുവക്കുകയും ചെയ്തു. എന്നാൽ പിന്നീട് ലോട്ടറി എടുത്തകാര്യം തന്നെ ഇയാൾ മറന്നു പോയി. ഡിസംബർ ആറിന് തന്നെ ലോട്ടറി  ഫലം പ്രഖ്യാപിച്ചെങ്കിലും ഇതോന്നും ഗ്രിഗോറിയോ ശ്രദ്ധിച്ചതുമില്ല. നാലു ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതിൽ മൂന്നുപേരും സമ്മാനം സ്വന്തമാക്കുകയും ചെയ്തു 
 
എന്നാൽ ഇതുകൊണ്ടൊന്നും ഭാഗ്യദേവത ഗ്രിഗോറിയോയെ വിട്ടുപോകാൻ തയ്യാറായിരുന്നില്ല. അലമാരയിൽ അലങ്കോലമായി കിടക്കുന്ന വസ്ത്രങ്ങൾ അടുക്കിവക്കാൻ സഹോദരി ഗ്രിഗോറിയോയോട് പറഞ്ഞു. ഇങ്ങനെ വസ്ത്രത്തിൽ ഒതുക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ടിക്കറ്റ് കിട്ടി. വെറുതെ ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് പരിശോധികാൻ അടുത്തുള്ള കടയിലെ ദിസ്‌പ്ലേ ബോർഡിൽ നോക്കിയ ഗ്രിഗോറിയോ ഞെട്ടി. 
 
കാനഡയിലെ നിയമപ്രകാരം ലോട്ടറി ടിക്കറ്റുകളൂടെ സമ്മനത്തുക സ്വീകരിക്കാൻ ഒരു വർഷംവരെ സമയം ഉണ്ട്. ഒരു വർഷം പൂർത്തിയാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ലോട്ടറി റിക്കറ്റ് കണ്ടുകിട്ടിയത്. വസ്ത്രങ്ങൾ അടുക്കിവക്കൻ നിർദേശിച്ച സഹോദരിയോട് നന്ദിയുണ്ടെന്ന് ഗ്രിഗോറിയോ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകേഷിനെതിരായ ലൈംഗികാരോപണം; അഭ്യര്‍ഥനയുമായി ടെസ് രംഗത്ത്