വാഷിങ്ടൺ: വിധി പ്രസ്ഥാവിക്കെ കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിൻലോക്ക് കോടതിയിലാണ് സംഭവം ഉണ്ടായത്. ജഡ്ജി ആർ ഡബ്ലിയു ബസർസ് അണ് പൊലീസിനെ കത്തു നിൽക്കാതെ പ്രതികളിലൊരാളെ ഓടിച്ചിട്ട് പിടിച്ചത്. പിടികൂടിയ പ്രതികൾക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന് പുതിയ കുറ്റം കൂടി കോടതി ചുമത്തി.
വിധി കേട്ട ഉടൻ തന്നെ ടന്നർ ജേക്കബ്, സൺ ഹവാർഡ് എന്നീ പ്രതികൾ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. കോട്ടൂരിവച്ച് ജഡ്ജിയും പിന്നാലെ ഓടി. കോടതിയുടെ പുറത്തെ വാതിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാളെ ജഡ്ജി പിടികൂടി.
മറ്റൊരു പ്രതിയെ കോടതി പരിസരത്തിനുള്ളിൽ വച്ചുതന്നെ പൊലീസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇരുവർക്കുമെതിരെ കോടതി രക്ഷപ്പെടാൻ ശ്രമിച്ചതിന് പുതിയ കുറ്റം ചുമത്തി. സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജഡ്ജി കണകിന് ശകാരിക്കുകയും ചെയ്തു.