ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ പുകക്കുഴലിൽ കുടുങ്ങിക്കിടന്നത് രണ്ട് ദിവസം, ജീവൻ രക്ഷിക്കാൻ ഒടുവിൽ കള്ളൻ തന്നെ പൊലീസിനെ വിളിച്ചുവരുത്തി !

വ്യാഴം, 13 ഡിസം‌ബര്‍ 2018 (16:29 IST)
കാലിഫോർണിയ: ഇങ്ങനെയൊരു പറ്റ് ഒരു കള്ളനും പറ്റിയിട്ടുണ്ടാവില്ല. ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ പുകക്കുഴലിൽ കുടുങ്ങി. രണ്ട് ദിവസമാണ് ഇയാൾ പുറത്തിറങ്ങാനാകാതെ പുകക്കുഴലിനുള്ളിൽ കുടുങ്ങിക്കിടന്നത്, കാലിഫോർണിയയിലെ ഒരു അടച്ചിട്ട ചൈനീസ് ഹോട്ടലിലാണ് സംഭവം ഉണ്ടായത്. 
 
ജീവൻ രക്ഷിക്കാൻ ഒടുവിൽ വഴിയൊന്നുമില്ലാതായപ്പോൾ കള്ളൻ തന്നെ പൊലീസിനെ വിളിച്ചുവരുത്തി. എമർജെൻസി നമ്പരിൽ ലഭിച്ച പതിഞ്ഞ ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അടച്ചിട്ട ഹോട്ടലിലെത്തിയത്. പുകക്കുഴലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
 
പൊലീസിനെ കണ്ടതോടെ തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് ഇയാൾ അപേക്ഷിച്ചു. ദേഹം മുഴുവൻ കരിപുരണ്ട് കുടുങ്ങിക്കിടക്കുകയായിരുന്ന ഇയാളെ പുറത്തെടുത്ത് പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കാലിഫോർണിയയിലെ പൊലീസ് അധികൃതർ തന്നെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ഈ വാർത്ത പങ്കുവച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വിൻ‌ഡോസ് 10 അപ്ഡേറ്റ് ചെയ്യുന്നതോടെ ഫയലുകൾ നഷ്ടമാകുന്നു, അപ്ഡേഷൻ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു !