Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ട്രംപിനെ ഉദ്ദേശിച്ചുള്ളതോ ?; മി ടു വിവാദത്തില്‍ പ്രതികരണവുമായി മെലാനിയ

ഇത് ട്രംപിനെ ഉദ്ദേശിച്ചുള്ളതോ ?; മി ടു വിവാദത്തില്‍ പ്രതികരണവുമായി മെലാനിയ

ഇത് ട്രംപിനെ ഉദ്ദേശിച്ചുള്ളതോ ?; മി ടു വിവാദത്തില്‍ പ്രതികരണവുമായി മെലാനിയ
ന്യൂയോര്‍ക്ക് , വ്യാഴം, 11 ഒക്‌ടോബര്‍ 2018 (11:39 IST)
മി ടു ക്യാബെയ്‌ന്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്ത്.

പോണ്‍ താരങ്ങള്‍ ഉള്‍പ്പെടയുള്ളവരുമായുള്ള ട്രംപിന്റെ ബന്ധങ്ങള്‍ കോടതി കയറി നില്‍ക്കുമ്പോഴാണ് മെലാനിയ മി ടു ക്യാബെയ്‌നെ സ്വാഗതം ചെയ്‌തത്.

വിവാദ വെളിപ്പെടുത്തലുകളില്‍ മാത്രമായി മി ടു ക്യാബെയ്‌ന്‍ ചുരുങ്ങരുത്. ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്‌ത്രീകള്‍ തെളിവുകള്‍ നല്‍കാനും മടിക്കരുത്. ഇക്കാര്യത്തില്‍ സ്‌ത്രീകളെ പിന്തുണയ്‌ക്കുന്നു എന്നതു കൊണ്ട് പുരുഷന്മാരെ തള്ളിക്കളയുന്നു എന്ന് അര്‍ഥമില്ലെന്നും മിലാനിയ വ്യക്തമാക്കി.

മി ടു ക്യാബെയ്‌നെ താന്‍ സ്വാഗതം ചെയ്യുന്നതായും മെലാനിയ വ്യക്തമാക്കി.

മുന്‍ പോണ്‍ താരം സ്റ്റോമി ഡാനിയലും ട്രംപിനെയും ചേര്‍ത്ത് വാര്‍ത്തകള്‍ പരന്നിരുന്നു. സ്റ്റോമിയുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് പണം നല്‍കി എന്നത് വിവാദമായിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് ഉണ്ടായിരുന്നത്.

2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് 2011മാഗസീന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റോമി വെളിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നല്‍ ബസില്‍ സംഘര്‍ഷം; കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ കണ്ണിന് പരിക്ക് - പൊലീസ് കേസെടുത്തു