Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?; നിങ്ങളുടെ ഫോണ്‍ ഏറ്റവും പിന്നിലാണ്!

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?; നിങ്ങളുടെ ഫോണ്‍ ഏറ്റവും പിന്നിലാണ്!
ബീജിംഗ് , വ്യാഴം, 9 ഫെബ്രുവരി 2017 (14:43 IST)
മൊബൈല്‍ ഫോണ്‍ രംഗത്ത് ചൈനീസ് കമ്പനികള്‍ മുന്നേറ്റം ശക്തമാക്കിയതോടെ ആപ്പിൾ ഐ ഫോണുകൾ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ആപ്പിളിനെ ഞെട്ടിച്ച മാറ്റം സംഭവിച്ചത്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ (IDC) ഏറ്റവും പുതിയ റിപ്പോർട്ടുകളില്‍ ആപ്പിൾ ബ്രാൻ‍ഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഓപ്പോ ഒന്നാമതെത്തി. ഷവോമി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ വിവോ ഇരട്ടി ലാഭമാണ് കൊയ്‌തത്.

ആപ്ലിക്കേഷനുകളുടെ സ്വാധീനവും കാമറ ഫീച്ചറുകളുടെ സ്വാധീനവുമാണ് ആപ്പിളിന് തിരിച്ചടിയായത്. വാവെയ് ആണ് ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നത്. ആപ്പിള്‍ 58.4 ദശലക്ഷം ഐഫോണുകളും ഷവോമി 64 ദശലക്ഷം എംഐ ഫോണുകളും ആയിരുന്നു 2015ല്‍ വിറ്റഴിച്ചത്. എന്നാൽ 2016 ൽ ഇത് 44.9 ദശലക്ഷം, 41.5 ദശലക്ഷം എന്നിങ്ങനെയായി കുറഞ്ഞു. ആപ്പിളിനു 23 ശതമാനവും ഷവോമിക്ക് 36 ശതമാനവും നഷ്ടമാണ് നേരിട്ടത്.

2015, 2016 വര്‍ഷങ്ങളില്‍ 35.4 ദശലക്ഷം ഫോണുകള്‍ വിറ്റ ഓപ്പോ 2016 ൽ വിൽപന നടത്തിയത് 78.4 ദശലക്ഷം ഹാൻഡ്സെറ്റുകളാണ്. 122.2 ശതമാനം നേട്ടമാണ് ഓപ്പോ സ്വന്തമാക്കിയത്. വിവോ 2015ലെ 35 ദശലക്ഷത്തിൽ നിന്നും കഴിഞ്ഞ വര്‍ഷം എത്തുമ്പോള്‍ 69 ദശലക്ഷം ഹൻഡ്സെറ്റുകൾ വിതരണം ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം ടൂറിസ്റ്റ് മേഖലയെ ബാധിച്ചത് എങ്ങനെ? വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന