Webdunia - Bharat's app for daily news and videos

Install App

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

ആക്രമണത്തിനെതിരെ തിരിച്ചടി നല്‍കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കി.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ജൂണ്‍ 2025 (18:43 IST)
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. ആക്രമണം ഉണ്ടായതിന് പിന്നാലെ ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയത്. ആക്രമണത്തിനെതിരെ തിരിച്ചടി നല്‍കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ഇറാന്‍ മിസൈല്‍ അയച്ചതിന് തെളിവില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി ഒഴുകുകയാണ്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയാണ് ഇറാന്റെ ആക്രമണം. ഇറാന്‍ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധസേന മുന്നറിയിപ്പ് നല്‍കി. 
 
വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം നേരത്തേ ഇറാന്‍ തള്ളിയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു. ഇന്ന് പുലര്‍ച്ച നാലുമണിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ട്രംപിന്റെ വെടി നിര്‍ത്തല്‍ ധാരണ വാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ തന്നെയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തത്തില്‍ 173 മില്ലിഗ്രാം ആല്‍ക്കഹോള്‍; വൈദികനെതിരെ രണ്ട് വകുപ്പുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയത് 1014 വെളിച്ചെണ്ണ പരിശോധനകള്‍; പിടിച്ചെടുത്തത് 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

അടുത്ത ലേഖനം
Show comments