വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 പേരാണ്. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയത്. ഹമാസ് താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. ആക്രമണങ്ങളില്‍ 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിലവില്‍ ഗാസയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണവും ഇന്ധനവിതരണവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആസൂത്രിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.