Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഇയാള്‍ സമാന രീതിയില്‍ മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കി എന്നാണ് പൊലീസ് നല്‍കിയ സൂചന

Pocso Anchal Ramanattukara
, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (19:03 IST)
സമൂഹമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ രാമനാട്ടുകര സ്വദേശി പിടിയില്‍. കൊല്ലം അഞ്ചല്‍ പൊലീസാണ് രാമനാട്ടുകര സ്വദേശി ഷെമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. സഞ്ജു എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്. 
 
വിവാഹവാഗ്ദാനം നല്‍കിയായിരുന്നു ഇയാള്‍ നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഷെമീര്‍ അലിയുമായി ബന്ധം സ്ഥാപിച്ച പെണ്‍കുട്ടി തന്റെ സുഹൃത്തായ പെണ്‍കുട്ടിയുമായും ഷെമീര്‍ അലിക്ക് പ്രണയമുണ്ടെന്നു കണ്ടെത്തിയതോടെ ഷെമീര്‍ അലിയില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഇതോടെ ഇയാള്‍ പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ വച്ചു ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി രക്ഷിതാക്കള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
ഇയാള്‍ സമാന രീതിയില്‍ മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കി എന്നാണ് പൊലീസ് നല്‍കിയ സൂചന. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'