ഇറാനില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. രാജ്യത്ത് തിരിച്ചെത്തിയ ഇറാനിയന്‍ പൗരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ രാജ്യത്ത് ഒരേയൊരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പകര്‍ച്ച വ്യാധി മാനേജ്‌മെന്റ് തലവന്‍ മൊഹമ്മദ് മെഹ്ദി ഗൂയ പറഞ്ഞു. പരിശോധനയിലുള്ള രണ്ടുപേരുടെ ഫലം ഉടന്‍ വരുമെന്ന് അത് പബ്ലിക്കിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഇറാനില്‍ കൊവിഡിന്റെ 1,968 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,170979 ആയിട്ടുണ്ട്.