Publish Date: Mon, 20 Dec 2021 (08:28 IST)
Updated Date: Mon, 20 Dec 2021 (08:33 IST)
ആലപ്പുഴയില്‍ വീണ്ടും ആക്രമണം. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാനേതാവ് ടെമ്പര്‍ ബിനുവാണെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളില്‍ രണ്ടു രാഷ്ട്രിയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴയില്‍ കനത്ത പൊലീസ് സുരക്ഷയാണ്. അങ്ങനെയിരിക്കുമ്പോഴാണ് വീണ്ടും ആക്രമണം നടക്കുന്നത്.