Publish Date: Fri, 10 Apr 2026 (08:44 IST)
Updated Date: Fri, 10 Apr 2026 (08:47 IST)
കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തില്‍ അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാര്‍ഡ് സൈറ്റില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം സൈനികര്‍ക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും കുവൈത്ത് വ്യക്തമാക്കി.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാന്‍. സഖ്യകക്ഷിയായ ഇസ്രായേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്കാകുന്നില്ലെന്നും സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആര്‍ജിസി ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റാസയാണ് എക്സില്‍ കുറിച്ചത്.
ഞങ്ങള്‍ ഹിസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലക്കൊള്ളുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അനുവദിക്കില്ല. റാസ എക്സില്‍ കുറിച്ചു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Fri, 10 Apr 2026 (08:44 IST)
Updated Date: Fri, 10 Apr 2026 (08:47 IST)