ഇറാന് നഷ്ടമെ ഉണ്ടാകു, ട്രംപുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഖമയ്നി, ഇസ്രായേലിനെതിരെ കടുപ്പിച്ച് അറബ് രാജ്യങ്ങളും

ആണവ ആയുധങ്ങള്‍ നിര്‍മിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ യുഎസും ഇറാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു.

അഭിറാം മനോഹർ
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (12:35 IST)
ആണവ പദ്ധതികള്‍ സംബന്ധിച്ച് ഇനി യുഎസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമയ്‌നി. ഇന്നലെ യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ പ്രസിഡന്റായ മസൂദ് പെസെഷ്‌കിയാനും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ ഇറാന്‍- യുഎസ് ഭിന്നത തുടരുമെന്നത് ഉറപ്പായിരിക്കുകയാണ്. ആണവ ആയുധങ്ങള്‍ നിര്‍മിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ യുഎസും ഇറാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
 
 സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയുണ്ടായ ആക്രമണം നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ഇറാന്‍ പ്രസിഡന്റ് യുഎന്നില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുഎസുമായി ചര്‍ച്ചാസാധ്യതകള്‍ അവസാനിച്ചതായി ഖമയ്‌നി വ്യക്തമാക്കിയത്. യുറേനിയം പദ്ധതികള്‍ ഇറാന്‍ തുടരുമെന്നും ഖമയ്‌നി വ്യക്തമാക്കി. സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ട്രംപ് ചര്‍ച്ചകള്‍ വേണമെന്ന് പറയുന്നത്. എന്നിട്ടത് തന്റെ ക്രെഡിറ്റായി വിളിച്ചുപറയും. ഇറാന് അത്തരം ചര്‍ച്ചകള്‍ കൊണ്ട് നഷ്ടം മാത്രമെ ഉണ്ടാവുകയുള്ളു. ഖമയ്‌നി പറഞ്ഞു.
 
അതേസമയം വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം എല്ലാ സീമകളുടെയും ലംഘനമാണെന്നും യുഎസ് മധ്യസ്ഥതയെടുത്ത് ഉറപ്പാക്കിയ ഇസ്രായേല്‍- യുഎഇ ഉടമ്പടി അപ്രസക്തമായി മാറുമെന്നും യുഎഇ വ്യക്തമാക്കി. യുഎന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗത്തിലേക്കാണ് എല്ലാവരും കാതോര്‍ക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'സ്ത്രീകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം': സംവരണ നിയമത്തില്‍ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി

സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

അടുത്ത ലേഖനം
Show comments