Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്

Gracy Joseph

രേണുക വേണു

, വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (11:47 IST)
Gracy Joseph
കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനു കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേല്‍പ്പിച്ചത്. ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. 
 
ഗ്രേസിക്ക് ശരീരത്തില്‍ മൂന്ന് തവണ കുത്തേറ്റു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. 
 
2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം, കളറാക്കാൻ ബിജെപി, രണ്ടാഴ്ച നീളുന്ന പരിപാടികൾ!