GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും
പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതലാകും പ്രാബല്യത്തില്‍ വരിക. പുതിയ പരിഷ്‌കാരപ്രകാരം നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.
രാജ്യത്ത് ജിഎസ്ടി നിരക്കുകള്‍ 2 സ്ലാബുകളിലായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം. 5%, 18% എന്നിങ്ങനെ 2 പ്രധാന നിരക്കുകളാകും ഇനിയുണ്ടാവുക. സാധാരണ ജനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ മാറ്റങ്ങളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതലാകും പ്രാബല്യത്തില്‍ വരിക. പുതിയ പരിഷ്‌കാരപ്രകാരം നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.
ടൂത്ത് പേസ്റ്റ്, സോപ്പ്, ബ്രഷ്, ഹെയര്‍ ഓയില്‍ എന്നിങ്ങനെയുള്ളവ ഇനി 5% ജിഎസ്ടി സ്ലാബിലാകും ഉള്‍പ്പെടുക. 2,500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും ജിഎസ്ടി 5 ശതമാനമായി കുറയും. ചപ്പാത്തി, വെണ്ണ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടിവി, സിമെന്റ്, മാര്‍ബിള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, 350 സിസിയില്‍ താഴെയുള്ള ചെറിയ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ശതമാനമായി കുറയും. ആഡംബര്‍ കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍,ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40 % ജിഎസ്ടി ചുമത്തും.
അതേസമയം വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കി. പാന്‍ മസാല,സിഗരറ്റ് എന്നിവയുടെ വില കൂടും.