മഹ്സ അമീനിയുടെ ശവകുടീരത്തിൽ തടിച്ചുകൂടിയവർക്കെതിരെ വെടിവെപ്പ്, ഇറാനിൽ പ്രതിഷേധം ശക്തം

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (19:12 IST)
ഇറാനിൽ ഔദ്യോഗിക പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമീനിയുടെ 40ആം ചരമദിനം ആചരിക്കാൻ ഒത്തുകൂടിയ പതിനായിരക്കണക്കിന് ആളുകൾക്ക് നേരെ പോലീസ് നിറയൊഴിച്ചു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
 
അമീനിയുടെ ചരമദിനം ആചരിക്കാൻ ശിരോവസ്ത്രം വലിച്ചെറിഞ്ഞുകൊണ്ടാണ് സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്ക് നേരെ ഇറാൻ പോലീസ് വെടിവെയ്ക്കുകയായിരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെടിവെപ്പിൽ മരണം ഉണ്ടായിട്ടുണ്ടോ, എത്രപേർക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
 
അമീനിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ പലയിടത്തും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ കോളേജുകൾക്കും സർവകലാശാലകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍

'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments