Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസ് സൈന്യത്തെ ഉടന്‍ രാജ്യത്തിന് പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ്

ഞായറാഴ്ച അസാധാരണ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്.

യുഎസ് സൈന്യത്തെ ഉടന്‍ രാജ്യത്തിന് പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ്
, തിങ്കള്‍, 6 ജനുവരി 2020 (14:05 IST)
ഇറാഖില്‍നിന്ന് യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറാന്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് ഇറാഖ് പാര്‍ലമെന്റിന്റെ ആവശ്യം. ഇറാന്‍ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസി സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ യുദ്ധസമാനമാണ് പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷം.
 
ഞായറാഴ്ച അസാധാരണ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. എല്ലാ വിദേശ സൈന്യത്തെയും രാജ്യത്ത് പുറത്താക്കണം എന്നതാണ് പാര്‍ലമെന്റ് പാസാക്കിയ പ്രമേയം. 
 
രാജ്യത്ത് ഐഎസിനെ നേരിടുന്നതിനായി യുഎസ് നേതൃത്വത്തിലുള്ള സഖ്യസൈന്യവും ഇറാഖി സേനയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇത് അവസാനിപ്പിക്കണം എന്നാണ് പാര്‍ലമെന്റിന്റെ നിര്‍ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽനിന്നും ഷോക്കേറ്റ് തീ ആളിപ്പടർന്നു യുവതിക്ക് ദാരുണാന്ത്യം !