Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിറിയയിൽ ചാവേർ ആക്രമണം, 44 മരണം, നിരവധി പേര്‍ക്ക് പരുക്ക്, കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു - ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

islamic state
ബെയ്‌റൂട്ട് , ബുധന്‍, 27 ജൂലൈ 2016 (17:14 IST)
സിറിയയില്‍ വീണ്ടും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ആക്രമണം. തുർക്കിയുമായി അതിർത്തി പങ്കിടുന്ന ഹസേക് പ്രവിശ്യയിൽ കുർദുകളുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കൻ പട്ടണമായ ഖമിഷ്‌ലിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 44 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുർദിഷ് സുരക്ഷാ ആസ്ഥാനത്തിന് സമീപത്തുള്ള തിരക്കുള്ള ഭാഗത്തുവച്ച് സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അതിശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.  സ്‌ഫോടനത്തിൽ സമീപത്തെ മിക്ക കെട്ടിടങ്ങളും പ്രദേശത്ത് പാര്‍ക്കു ചെയ്‌തിരുന്ന വാഹനങ്ങളും തകര്‍ന്നു.

സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററ്റുകൾ അകലെ വരെ കേട്ടുവെന്നാണ് ടെലിവിഷൻ ചാനലുകൾ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തെ അന്തരീക്ഷം മുഴുവൻ കറുത്ത പുക കൊണ്ട് മൂടിയിരിക്കുകയാണ്. രക്ഷാപ്രവ‌ർത്തനം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ക്ക് ഒരു രക്ഷയുമില്ല; ഗോവന്‍ ബീച്ചുകളിലെ കളിതമാശകള്‍ അവസാനിക്കുന്നു - എല്ലാം ശ്രദ്ധിക്കാന്‍ ഒരാളുണ്ട്