Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടികള്‍ക്ക് ഒരു രക്ഷയുമില്ല; ഗോവന്‍ ബീച്ചുകളിലെ കളിതമാശകള്‍ അവസാനിക്കുന്നു - എല്ലാം ശ്രദ്ധിക്കാന്‍ ഒരാളുണ്ട്

അഞ്ചുലക്ഷം വിദേശികളാണ് ഗോവയില്‍ പ്രതിവര്‍ഷം എത്തുന്നത്

goa beech
പനാജി , ബുധന്‍, 27 ജൂലൈ 2016 (16:49 IST)
വിദേശികളായ സ്‌ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗോവയിലെ ബീച്ചുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. സിസി ടീവിയ്‌ക്കൊപ്പം വൈ ഫൈ സംവിധാനവും ബീച്ചുകളില്‍ ഏര്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി ദിലീപ് പറുലോക്ഷര്‍ വ്യക്തമാക്കി.

അഞ്ചുലക്ഷം വിദേശികളാണ് ഗോവയില്‍ പ്രതിവര്‍ഷം എത്തുന്നത്. ഇതില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. ഇവരെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഗോവയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബീച്ചുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ഗോവ ഇലക്‍ട്രോണിക് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

3.7കോടി രൂപ മുടക്കിയാണ് ക്യാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഗോവയില്‍ ഒരുക്കുന്നത്. പ്രധാന ബീച്ചുകളായ ബാഗ, കലംഗുട്ടെ, കാന്‍‌ഡോലിം, അന്‍‌ജൂന എന്നിവടങ്ങളിലെ ബീച്ചുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. കൂടാ‍തെ പൊലീസ് സംവിധാനവും കണ്‍ട്രോള്‍ ബോര്‍ഡുകളും ഒരുക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് വീണ്ടും സുപ്രിംകോടതിയില്‍