ഐഎസ് കേരളത്തില്‍ പിടിമുറുക്കുന്നു; സംഘടനയെ അനുകൂലിച്ച് ഭീകര ബന്ധമുള്ളവരുടെ ഫേസ്‌ബുക്ക് പേജ് - തസ്‍ലിമ നസ്റിനെ വധിക്കാന്‍ ആഹ്വാനം
തസ്‍ലിമ നസ്റിന്‍റെ നോമ്പിനെതിരായ പരാമര്‍ശം ഉദ്ധരിച്ചാണ് പോസ്റ്റ്
ലോകസമാധാനത്തിന് ഭീഷണിയായി വളര്‍ന്നു പന്തലിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) സാന്നിധ്യം കേരളത്തിലും. അന്‍സാറുള്‍ ഖിലാഫ (ഖലീഫയുടെ അനുയായികള്‍) എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ഭീകരരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.
അന്‍സാറുള്‍ ഖിലാഫ എന്ന ഫേസ്‌ബുക്ക് പേജില്‍ മലയളാത്തിലാണ് പോസ്‌റ്റുകള്‍ പ്രത്യകക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലദേശ് എഴുത്തുകാരി തസ്‍ലിമ നസ്റിനെ കണ്ടാല്‍ വധിക്കാന്‍ ആഹ്വാനവും പേജിലൂടെ നല്‍കുന്നുണ്ട്. തസ്‍ലിമ നസ്റിന്‍റെ നോമ്പിനെതിരായ പരാമര്‍ശം ഉദ്ധരിച്ചാണ് പോസ്റ്റ്.
ഇസ്‍ലാം മതവിശ്വാസികള്‍ അതിക്രമം നേരിടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മലയാളത്തില്‍ പോസ്റ്റുകളുണ്ട്. മലയാളത്തിലാണ് പോസ്‌റ്റുകളും ഫോട്ടോകളും പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവിശ്വാസികളുടെ നാടായ ഇന്ത്യയില്‍ നിന്ന് എത്രയും വേഗം രക്ഷപെടാനാണ് ഇസ്‍ലാം മത വിശ്വാസികളോടുള്ള ഈ കൂട്ടായ്മയുടെ ആഹ്വാനം.