Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധാക്കയില്‍ ഭീകരാക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, 60പേരെ അക്രമികള്‍ ബന്ദികളാക്കി - ആക്രമണത്തിന് പിന്നില്‍ ഐഎസ് എന്ന് റിപ്പോര്‍ട്ട്

മരിച്ചവരില്‍ രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥരാണ്

ധാക്കയില്‍ ഭീകരാക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, 60പേരെ അക്രമികള്‍ ബന്ദികളാക്കി - ആക്രമണത്തിന് പിന്നില്‍ ഐഎസ് എന്ന് റിപ്പോര്‍ട്ട്
ധാക്ക , ശനി, 2 ജൂലൈ 2016 (08:15 IST)
ബംഗ്ലാദേശ് തലസ്‌ഥാനമായ ധാക്കയിലെ നയതന്ത്രസ്‌ഥാപനങ്ങൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തെ ഒരു ഹോട്ടലിൽ  ഭീകരാക്രമണം. ആക്രമണത്തിൽ ഇതുവരെ 5 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 20 വിദേശികളക്കം 60 പേരെ അക്രമികൾ റസ്റ്റൊറന്റിൽ ബന്ദികളാക്കിയിരിക്കുകയാണ്. ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെ എട്ടംഗ സായുധ സംഘം വെടിവെപ്പ് നടത്തിയത്. പത്തോളം ഭീകരര്‍ ആയുധങ്ങളുമായി ഹോട്ടലിൽ എത്തുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

മരിച്ചവരില്‍ രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥരാണ്. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഭക്ഷണശാല സൈന്യവും പൊലീസും വളഞ്ഞിരിക്കുകയാണ്. എന്നാൽ ബന്ദികളുടെ സുരക്ഷയെക്കരുതി സൈനിക നടപടി തുടങ്ങിയിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് പിന്നിലെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍‌ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ട സംഭവം: സ്വാതിയുടെ സമീപവാസിയായ യുവാവ് പിടിയില്‍, പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു