''ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'' - മുഖ്യമന്ത്രി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു മാധ്യമത്തിൽ ഗൂഢാലോചനയില്ലെന്നു വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ചാണു താൻ പറഞ്ഞത് അല്ലാതെ ഗൂഢാലോചനയില്ലെന്നു താന്‍ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നും മുഖ്യതെന്നും അദ്ദേഹം പറഞ്ഞു.
കാള പെറ്റെന്നു കേൾക്കുമ്പോളേക്കും കയറെടുക്കുന്ന സ്വഭാവമാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിലാണു ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പരാമർശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഈ കേസിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇന്നു മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വിശദീകരണം നൽകിയത്.