Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്തംബൂള്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

ഇസ്തംബുൾ നിശാക്ലബ് ആക്രമണം; ഐഎസ് ഉത്തരവാദിത്തമേറ്റു

ഇസ്തംബൂള്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു
ഇസ്തംബുൾ , ചൊവ്വ, 3 ജനുവരി 2017 (08:08 IST)
പുതുവത്സര ദിനത്തില്‍ തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്തംബൂളിലുണ്ടായ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അവകാശപ്പെട്ടു. കുരിശിന്റെ സംരക്ഷകരായ തുര്‍ക്കിക്കെതിരെ നടത്തിവരുന്ന ആക്രമണത്തിന്റെ ഭാഗമായാണ് തങ്ങള്‍ നിശാക്ളബ് ആക്രമിച്ചതെന്ന് ഐഎസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ 39 പേരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ട അക്രമിയെ ഇതുവരെയും പിടികിട്ടിയിട്ടില്ല. കൊല്ലപ്പെട്ടവരിലേറെയും അറബ് പൗരൻമാരാണ്. പുതുവർഷം പിറന്ന് 75 മിനിറ്റുകൾക്കുശേഷമായിരുന്നു ഒറ്റയാൾ ആക്രമണം നടന്നത്. കവാടത്തിൽ നിന്ന പൊലീസുകാരനെയും മറ്റൊരു വ്യക്തിയേയും വെടിവച്ചുവീഴ്ത്തിയശേഷമാണു ഇയാള്‍ ക്ലബ്ബിനകത്തു പ്രവേശിച്ചു വെടിയുതിർത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്