Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസിന്റെ 15 കിലോമീറ്റർ ടണലുകൾ തകർത്തു, 9 കമാൻഡർമാരുടെ വീടുകളിൽ ഇസ്രായേൽ ആക്രമണം, മരണം 188 ആയി

ഹമാസിന്റെ 15 കിലോമീറ്റർ ടണലുകൾ തകർത്തു, 9 കമാൻഡർമാരുടെ വീടുകളിൽ ഇസ്രായേൽ ആക്രമണം, മരണം 188 ആയി
, തിങ്കള്‍, 17 മെയ് 2021 (19:24 IST)
ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്‌ച്ച നടത്തിയ ആക്രമണത്തിൽ ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റർ ദൈർഘ്യം വരുന്ന ടണലുകളും 9 ഹമാസ് കമാൻഡർമാരുടെ വീടുകളും ഇസ്രായേൽ തകർത്തു.
 
ഒരാഴ്‌ച്ചക്കിടെ ഇസ്രായേൽ നടത്തിയ ഏറ്റവും ശക്തമായ വ്യോമാക്രമണമായിരുന്നു ഇത്. കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ അക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു.ഇന്ന് നടത്തിയ ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. 10 മിനിറ്റ് മാത്രം മുന്നറിയിപ്പ് നൽകിയായിരുന്നു ഇസ്രായേൽ അക്രമണം.
 
ഗാസ നോർത്തിലെ വിവിധയിടങ്ങളിലുള്ള ഹമാസ് കമാൻഡർമാരുടെ വീടുകളാണ് നശിപ്പിച്ചത്. തങ്ങളുടെ 20 കമാൻഡർമാർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അതേസമയം ഇതിൽ കൂടുതൽ പേരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. 54 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ അക്രമണം.
 
ഇസ്രായേൽ അക്രമണത്തിൽ 55 കുട്ടികളും 33 സ്ത്രീകളും ഉൾപ്പടെ 188 പലസ്‌തീനികളാണ് മരിച്ചത്. ഹമാസിന്റെ പ്രത്യാക്രമണത്തിൽ 8 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

99,651 പേർക്ക് രോഗമുക്തി, ഇന്ന് രോഗം സ്ഥിരീകരിച്ചത് 21,402 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്