Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗമ്യ ഇസ്രായേലിന് മാലാഖയെന്ന് കോൺസുൽ ജനറൽ,മരണത്തിൽ ആദരം

സൗമ്യ ഇസ്രായേലിന് മാലാഖയെന്ന് കോൺസുൽ ജനറൽ,മരണത്തിൽ ആദരം
, ഞായര്‍, 16 മെയ് 2021 (14:38 IST)
സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോൺസുൽ ജനറൽ ജൊനാദൻ സട്‌ക്ക. ഇസ്രായേലില്‍ വെച്ച് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഇത് വളരെ സങ്കീർണമായ സമയമാണ്. ഈ കുടുംബത്തെ സംബന്ധിച്ച് സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. തീവ്രവാദത്തിന്റെ ഇരയാണ് സൗമ്യയെന്നും കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബുധനാഴ്ചയാണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിന് മുന്നിൽ റോക്കറ്റ് പതിക്കുകയായിരുന്നു.ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎമ്മിന് 12 മന്ത്രിമാർ, കെകെ ശൈലജ തുടർന്നേക്കും, അന്തിമതീരുമാനം നാളെ