Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

Israel Defence force

അഭിറാം മനോഹർ

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (20:41 IST)
സിറിയയിലെ ബഷര്‍ അസദ് സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ഗോലാന്‍ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാന്‍ തീരുമാനിച്ച് ഇസ്രായേല്‍. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ ഗോലാന്‍ കുന്നുകളിലുള്ള ഇസ്രായേല്‍ ജനതയുടെ എണ്ണം ഇരട്ടിയാക്കാനാണ് നീക്കം. 
 
സിറിയയില്‍ ഭരണം പിടിച്ച വിമതസംഘമായ ഹയാത് തെഹ്രീര്‍  അല്‍ഖാം (എച്ച്ടിഎസ്) മ്രുദുസമീപനമാണ് പുലര്‍ത്തുന്നതെങ്കിലും മേഖലയില്‍ ഇസ്രായേലിന് ഭീഷണി നിലനില്‍ക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവില്‍ മുപ്പതോളം ഇസ്രായേല്‍ സെറ്റില്‍മെന്റുകളാണ് ഗോലാന്‍ കുന്നുകളിലുള്ളത്. ഇതില്‍ ഇരുപതിനായിരത്തോളം പേരാണ് താമസിക്കുന്നത്. അത്ര തന്നെ സിറിയന്‍ പൗരന്മാരും ഇവിടെയുണ്ട്. 1967ലെ ആറുദിന യുദ്ധത്തില്‍ ഗോലാന്‍ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേല്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്തിരുന്നെങ്കിലും ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്