ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതികളെ ബാധിക്കുന്നതാണ് സഖ്യകക്ഷികളുടെ നിലപാട്.
ഇസ്രായേലിന് മുകളില്‍ വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു സാഹചര്യത്തെയും അംഗീകരിക്കില്ല എന്നാണ് ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമെര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. ഗാസയിലെ ആക്രമണനഗ്ള്‍ നിര്‍ത്തിവെയ്ക്കുന്നത് ഗുരുതരമായ തെറ്റാണെന്നാണ് ഇസ്രായേല്‍ ധനമന്ത്രിയായ ബെസാലേല്‍ സ്‌മോട്രിച്ചും വ്യക്തമാക്കിയത്. പാര്‍ലമെന്റിലെ 120 സീറ്റുകളില്‍ 13 എംപിമാരാണ് തീവ്ര നിലപാടുള്ള സഖ്യകക്ഷികള്‍ക്കുള്ളത്. യുദ്ധം അവസാനിപ്പിക്കാന്‍ നെതന്യാഹു വളരെയധികം വിട്ടുവീഴ്ച ചെയ്‌തെന്നാണ് തീവ വലതുപക്ഷ പാര്‍ട്ടിക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ ഇവര്‍ അവസാനിപ്പിക്കുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.