ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി; ബന്ദികളുടെ ജീവനില്‍ ആശങ്ക
ഇസ്രയേല്‍ പദ്ധതിയിടുന്നതായി മന്ത്രിസഭ വ്യക്തമാക്കി.
ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഹമാസിനെതിരായ സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനും ഇസ്രയേല്‍ പദ്ധതിയിടുന്നതായി മന്ത്രിസഭ വ്യക്തമാക്കി.
അതേസമയം ഗാസ പിടിച്ചെടുക്കുന്നത് ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്കയുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം ഗാസയില്‍ 24 മണിക്കൂറിനിടെ അഞ്ചുപേര്‍ പട്ടിണി മൂലം മരണപ്പെട്ടതായി യു എന്‍ അറിയിച്ചു.
ഇതോടെ ആകെ പട്ടിണി മരണം 193 ആയി. ഇതില്‍ മരണപ്പെട്ടവരില്‍ 96 പേരും കുട്ടികളാണ്. എല്ലാ കുടുംബങ്ങളും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നട്ടം തിരിയുകയാണെന്ന് യുഎന്‍ പറയുന്നു.