Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs US: ഒടുവില്‍ ചൈനയുടെ സഹായം തേടി ഇന്ത്യ; യുഎസിനെ ഒറ്റപ്പെടുത്തും

ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയ വിഷയത്തില്‍ യുഎസിനെതിരെ ചൈന നിലപാടെടുത്തു

India, US, Tax, China, India to ask China help, ഇന്ത്യ, ചൈന, യുഎസ്, ഇന്ത്യയും ചൈനയും

രേണുക വേണു

New Delhi , വെള്ളി, 8 ഓഗസ്റ്റ് 2025 (08:40 IST)
India and China

India vs US: ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ച യുഎസ് നടപടിയില്‍ പ്രതിഷേധം കനക്കുന്നു. യുഎസിനോടു ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് ഇന്ത്യ. യുഎസിനെതിരെ നീങ്ങാന്‍ ഇന്ത്യ ചൈനയുടെ സഹായം തേടിയേക്കും. 
 
ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയ വിഷയത്തില്‍ യുഎസിനെതിരെ ചൈന നിലപാടെടുത്തു. 'നികുതി ദുരുപയോഗം' ആണ് യുഎസ് നടപ്പിലാക്കുന്നതെന്ന് ചൈന വിമര്‍ശിച്ചു. ഇന്ത്യക്കുമേലുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവ അമേരിക്ക പിന്‍വലിക്കണമെന്നാണ് ചൈനയുടെ നിലപാട്. 
 
അമേരിക്ക മുഖംതിരിച്ച സാഹചര്യത്തില്‍ ചൈനയോടും റഷ്യയോടും കൂടുതല്‍ അടുക്കാനാണ് ഇന്ത്യയുടെ ശ്രമം. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ചൈന-റഷ്യ സഹകരണത്തിനു ഇന്ത്യ മുന്‍കൈ എടുക്കുന്നു. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെയ്ജിങിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി മോദി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേത്, കാറില്‍ കത്തിയും ചുറ്റികയും; സഹകരിക്കാതെ സെബാസ്റ്റ്യന്‍