Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രയേല്‍; ആശങ്ക അറിയിച്ച് ചൈന

എന്നാല്‍ ആണവ ശക്തിയുള്ള രണ്ടുരാജ്യങ്ങളിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ചൈന രംഗത്തെത്തി.

Israel supports India

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 മെയ് 2025 (11:14 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സീന്ദൂറില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ ആണവ ശക്തിയുള്ള രണ്ടുരാജ്യങ്ങളിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ചൈന രംഗത്തെത്തി. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
 
എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്താന്റെ സഖ്യകക്ഷിയാണ് ചൈന. ഇന്ത്യയുമായും പാകിസ്ഥാനുമായും ചൈന അതിര്‍ത്തി പങ്കിടുന്നുമുണ്ട്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ധുവിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
 
ഓപ്പറേഷന്റെ ഭാഗമായി കരസേനയും വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് സിന്ദൂര്‍ നടപ്പാക്കിയത്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് കൊടുത്ത ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം തെറ്റാതെ പാക്കിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 
 
ഇന്ന്് പുലര്‍ച്ചെ ഒന്നേമുക്കലോടെയാണ് പാക്കിസ്ഥാന്റെ ഒന്‍പത് പ്രദേശങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഭീകര താവളങ്ങളിലാണ് ആക്രമണം നടത്തിയത്. അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്റെ ചെല്ലാക്രമണം തുടരുകയാണ്. അതിര്‍ത്തിയിലെ പ്രദേശവാസികളായ മൂന്നുപേര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വനമേഖലയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി