Webdunia - Bharat's app for daily news and videos

Install App

Ali Khamenei: ഇസ്രായേലിന്റെ വിധി അവര്‍ തീരുമാനിച്ചിരിക്കുന്നു, കയ്‌പ്പേറിയതും വേദനാജനകവുമായ അനുഭവമുണ്ടാകും, അവര്‍ക്കത് ലഭിച്ചിരിക്കും: ആയത്തുള്ള ഖമേനി

അഭിറാം മനോഹർ
വെള്ളി, 13 ജൂണ്‍ 2025 (11:43 IST)
ഇറാനില്‍ കനത്ത നാശം വിതച്ച ഇസ്രായേലിന് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തോള്ള അലി ഖമേനി. ഇസ്രായേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായ അതിന്റെ വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി അടക്കം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണം.
 
മഹത്തായ ഇറാനിയന്‍ ജനതയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ഖമേനിയുടെ സന്ദേശം ആരംഭിക്കുന്നത്. സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂക്ഷിതവുമായ കരങ്ങളാല്‍ നമ്മുടെ രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ ഇസ്രായേല്‍ തങ്ങളുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തി. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രായേല്‍ കാത്തിരിക്കണം. ആയത്തൊള്ള ഖമേനി പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടെന്നും ഖമേനി അറിയിച്ചു.
 
 ഈ കുറ്റകൃത്യത്തിലൂടെ സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനനിറഞ്ഞതുമായ വിധി സ്വയം നിര്‍ണയിച്ചുകഴിഞ്ഞു. അവര്‍ക്ക് ആ വിധി ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു. അതേസമയം അമേരിക്കന്‍ പിന്തുണയോടെയാണ് ഇറാനെതിരായ ഇസ്രായേല്‍ ആക്രമണമെന്നും ഇറാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം യു എസ് തള്ളികളഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അടുത്ത ലേഖനം
Show comments