Webdunia - Bharat's app for daily news and videos

Install App

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

ഭൂപടം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും തിരുത്തല്‍ ആവശ്യപ്പെടുകയും ചെയ്ത് ഇന്ത്യക്കാരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ജൂണ്‍ 2025 (14:36 IST)
ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ച ഭൂപടം പോസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ സേന (IDF) ക്ഷമാപണം നടത്തി. ഭൂപടം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും തിരുത്തല്‍ ആവശ്യപ്പെടുകയും ചെയ്ത് ഇന്ത്യക്കാരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. 
 
ഒരു ഇന്ത്യന്‍ അക്കൗണ്ടിന്റെ പോസ്റ്റിന് മറുപടിയായി, ഭൂപടത്തില്‍ അതിര്‍ത്തികള്‍ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ഐഡിഎഫ് സമ്മതിക്കുകയും ഒരു പ്രാദേശിക ചിത്രീകരണം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പോസ്റ്റ് ചെയ്ത് കഴിഞ്ഞ് ഏകദേശം 90 മിനിറ്റിനുശേഷമാണ് സൈന്യം ക്ഷമാപണം നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 
 
എന്നിരുന്നാലും, പാകിസ്ഥാനും ചൈനയും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ജമ്മു & കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ സ്ഥിരമായി വാദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ഓപ്പറേഷന്‍ സിന്ദൂരിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments