Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആംബുലന്‍സ് അറിയിച്ചു.

israel

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 ജൂണ്‍ 2025 (11:57 IST)
israel
ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ജെറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങള്‍ നടന്നു. ഇറാന്റെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആംബുലന്‍സ് അറിയിച്ചു. 
 
ആക്രമണത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ ഇസ്രേലി യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം നൂറോളം ട്രോണുകള്‍ ഇസ്രായേലിലേക്ക് ഇറാന്‍ തൊടുത്തു വിട്ടിരുന്നു.
 
അതേസമയം ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ മിസൈലുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നുണ്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ആക്രമണത്തില്‍ 320 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്‍ അംബാസിഡറാണ് ഇക്കാര്യം ഓദ്യോഗികമായി അറിയിച്ചത്. കൂടാതെ ആക്രമത്തില്‍ സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരണപ്പെട്ടതായും ഇറാന്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു