ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി

ഇസ്രായേലി പ്രതിരോധ സേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ജൂലൈ 2025 (11:21 IST)
israel
ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി. ഇസ്രായേലി പ്രതിരോധ സേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ 7നുണ്ടായ ഇന്റലിജന്‍സ് പരാജയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. അടുത്തവര്‍ഷം അവസാനത്തോടെ ഉദ്യോഗസ്ഥരില്‍ 100ശതമാനം പേരും ഇസ്ലാമിക പഠനത്തില്‍ പരിശീലനം നേടും.
 
50 ശതമാനം പേര്‍ അറബി ഭാഷയിലും പരിശീലനം നേടും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലനശേഷി ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ അറബി ഇസ്ലാമിക വിദ്യാഭ്യാസത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കുമെന്നും സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. അതേസമയം പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിക്കുന്നതിന് സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
 
ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം ഫ്രാന്‍സിന്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments