49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി
അങ്കാരാ എയര്‍ലൈന്‍സ് എഎന്‍ 24 വിമാനമാണ് കാണാതായത്.
49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി. ചൈനീസ് അതിര്‍ത്തിക്ക് സമീപം മേഖലയില്‍ വച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷ്യമായതെന്ന് അധികൃതര്‍ അറിയിച്ചു. അങ്കാരാ എയര്‍ലൈന്‍സ് എഎന്‍ 24 വിമാനമാണ് കാണാതായത്. യാത്രക്കാരില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. വിമാനത്തില്‍ ആറു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം ചൈനീസ് പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ. ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാര വിസ ഇന്നുമുതല്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്. 2020 കോവിഡിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച നടപടികളാണ് അഞ്ചുവര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്നത്.
2020 കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു. ചൈനക്കാര്‍ക്ക് ഇന്ത്യ വിനോദസഞ്ചാര വിസ അനുവദിച്ചിരുന്നില്ലെങ്കിലും ബിസിനസ് വിസകള്‍ അനുവദിച്ചിരുന്നു. അടുത്തമാസം അവസാനത്തോടെ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാന്‍ഹായി സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.