Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (08:53 IST)
ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്ത് വച്ചാണ് പരിക്കേറ്റത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ പതിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ ഇവിടെ നഴ്‌സായാണ് ജോലി ചെയ്തിരുന്നത്. ഏഴുവര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുകയാണ് ഷീജ.
 
അതേസമയം ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു. ഹമാസ് നടത്തിയ ആക്രമണത്തില്‍ 700ലധികം പേരാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. സംഗീത പരിപാടി നടന്ന സ്ഥലത്ത് 260 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു: ഇരുരാജ്യങ്ങളിലുമായി മരണസംഖ്യ 1200 കടന്നു