Publish Date: Fri, 20 Oct 2023 (12:51 IST)
Updated Date: Fri, 20 Oct 2023 (12:54 IST)
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു. അഭയാര്‍ത്ഥികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ നഗരമായ അല്‍സെയ്ട്ടുണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയാണ് തകര്‍ന്നത്. ഇവിടെ നിരവധി അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കൂടാതെ നിരവധി ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി.
സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ഇസ്രായേലിനെ കൂടുതലായുധങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അറിയിച്ചു. ഇസ്രായേലിനെ ലക്ഷ്യമാക്കി യമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്‍വീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു.