Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ: അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന് ഇന്ത്യ

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ: അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന് ഇന്ത്യ
, ഞായര്‍, 20 ഫെബ്രുവരി 2022 (12:43 IST)
അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ വ്യക്തമാക്കി.
 
അതിർത്തിയിലെ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കും.ഒരു രാജ്യം ഉടമ്പടികൾ ലംഘിക്കുന്നത് അന്താരാഷ്‌ട്ര സമൂഹത്തനിടയിലെ വലിയ പ്രശ്നമാണ്. ഇവിടെയും, ഇന്തോ-പസഫിക് മേഖലയിലും വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് ഇന്ത്യയ്‌ക്ക് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
യഥാർത്ഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും, ചൈനയും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാൽ ഇതിൽ മാറ്റം വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്.യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനികർ എത്തിയതല്ല. മറിച്ച് ഉടമ്പടികൾ മുഴുവനായി ചൈന ലംഘിച്ചതാണ് വലിയ പ്രശ്നത്തിന് കാരണം ആയതെന്നും ജയ്‌ശങ്കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഘടനവാദികളുമായുള്ള കേജ്‌രിവാളിന്റെ ബന്ധം അന്വേ‌ഷിക്കും- അമിത് ഷാ