Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച യുവതിക്ക് ക്യാൻസർ, 707 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച യുവതിക്ക് ക്യാൻസർ, 707 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ച യുവതിക്ക് ക്യാൻസർ, 707 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
, ശനി, 6 മെയ് 2017 (11:36 IST)
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യുഎസ് കോടതി വിധി. പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി യുവതിക്ക് 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി.
 
ജോൺസൺസ് കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് യുവതിയുടെ പരാതിയിൽ ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. 
 
കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം നടന്നിരുന്നു. അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാൻ വിധിച്ചിരുന്നു. ലോകവ്യാപകമായി ഇതോടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെയെത്തിയ കോടതി വിധി കമ്പനിക്ക് കനത്ത തിരിച്ചടിയാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാജാസില്‍ നിന്നും കണ്ടെടുത്തത് മാരകായുധങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം