Publish Date: Fri, 23 Sep 2022 (09:32 IST)
Updated Date: Fri, 23 Sep 2022 (09:35 IST)
സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സ്ഥിര അംഗത്വം ഉറപ്പുനല്‍കി ജോ ബൈഡല്‍. ഐക്യരാഷ്ട്രസഭയില്‍ സെപ്റ്റംബര്‍ 21ന് നടന്ന ജനറല്‍ അസംബ്ലിയിലെ ഉന്നത തലയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. വളരെ നാളുകളായി സ്ഥിരാംഗത്തിന് ശ്രമിക്കുന്ന ഇന്ത്യ, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശരിയായി പ്രതികരിക്കുന്നതിന് കൂടുതല്‍ രാഷ്ട്രങ്ങളുടെ ഉള്‍ക്കൊള്ളല്‍ ആവശ്യമായി ഉണ്ടെന്നും അദ്ദേഹം വാദിച്ചു.