Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണ്‍കുട്ടിയെ പ്രസവിക്കാത്തതുകൊണ്ട് എട്ടുവര്‍ഷമായി ഭര്‍ത്താവിന്റെ പീഡനം; അമേരിക്കയില്‍ ഇന്ത്യന്‍ യുവതി ജീവനൊടുക്കി

ആണ്‍കുട്ടിയെ പ്രസവിക്കാത്തതുകൊണ്ട് എട്ടുവര്‍ഷമായി ഭര്‍ത്താവിന്റെ പീഡനം; അമേരിക്കയില്‍ ഇന്ത്യന്‍ യുവതി ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:52 IST)
ആണ്‍കുട്ടിയെ പ്രസവിക്കാത്തതുകൊണ്ട് എട്ടുവര്‍ഷമായുള്ള ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി ജീവനൊടുക്കി. യുപി സ്വദേശിയായ മദ്ദീബ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് 30 വയസ്സായിരുന്നു. ആഗസ്റ്റ് നാലിനാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഇവര്‍ക്കും ഭര്‍ത്താവായ രഞ്ജിത് ധബീര്‍ സിംഗിനും രണ്ടു പെണ്‍കുട്ടികള്‍ ആണ് ഉള്ളത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി പിതാവിനോട് തന്റെ വിഷമങ്ങള്‍ ഒക്കെ പറഞ്ഞിരുന്നു. ഇത് ഒരു വീഡിയോ ആയാണ് യുവതി പോസ്റ്റ് ചെയ്തത്.
 
ലക്ഷക്കണക്കിന് പേരാണ് നിമിഷനേരം കൊണ്ട് ഈ വീഡിയോ കണ്ടത്. ഞാന്‍ മരിക്കാന്‍ പോവുകയാണെന്നും പിതാവ് എന്നോട് ക്ഷമിക്കണമെന്നുമാണ് യുവതി വീഡിയോയിലൂടെ പറഞ്ഞത്. അതേസമയം അമേരിക്കയിലുള്ള ആറും നാലും വയസ്സുള്ള പെണ്‍മക്കളെ കുറിച്ചാണ് ഇപ്പോള്‍ യുവതിയുടെ കുടുംബത്തിന്റെ വേവലാതി. ഇവരെ നാട്ടിലെത്തിക്കാനാണ് യുവതിയുടെ കുടുംബം ആലോചിക്കുന്നത്. ഒരു അമ്മയെപ്പോലെ തന്നെ താന്‍ അവരെ നോക്കുമെന്ന് യുവതിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തം; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി