Select Your Language

Notifications

webdunia
webdunia
webdunia
webdunia

Joe Biden ബിരുദന ചടങ്ങിനിടെ വേദിയില്‍ തട്ടി വീണ് ജോ ബൈഡന്‍, വീഡിയോ

Joe Biden ബിരുദന ചടങ്ങിനിടെ വേദിയില്‍ തട്ടി വീണ് ജോ ബൈഡന്‍, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 2 ജൂണ്‍ 2023 (13:00 IST)
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ വേദിയില്‍ തട്ടി വീഴുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോളറാഡോയിലെ യു.എസ്. എയര്‍ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ടെലിപ്രോംപ്റ്ററിന് സപ്പോര്‍ട്ട് നല്‍കുവാനായി നിലത്തു വച്ചിരിക്കുന്ന വസ്തുവില്‍ തട്ടിയാണ് ബൈഡന്‍ വീണത്. അദ്ദേഹത്തിന് പരിക്കുകള്‍ ഒന്നുമില്ല.
 
വ്യാഴാഴ്ച സംഭവം നടക്കുന്ന സമയത്ത് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കിയശേഷം തിരിഞ്ഞ് ഇരിപ്പിടത്തിലേക്ക് ഇരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബൈഡന്‍ വീഴുന്നത്.  
 ഒരു എയര്‍ ഫോഴ്‌സ് ഓഫീസറും യുഎസ് സീക്രട്ട് സര്‍വീസിലെ രണ്ടു ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബൈഡനെ വീണ സ്ഥലത്ത് നിന്നും ഉയര്‍ത്തി എഴുന്നേല്‍പ്പിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിമരുന്ന് നല്‍കി ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു