കാബൂളില്‍ നിന്ന് ഒറ്റദിവസം കൊണ്ട് രക്ഷപ്പെടുത്തിയത് 16,000 പേരെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും കൊണ്ട് പറന്നത്. അമേരിക്കയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 30വരെ അമേരിക്ക രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരണപ്പെട്ടു. അഫ്ഗാന്‍, യുഎസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തിലാണ് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടത്. ജന്‍മന്‍ സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്.