കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

അഭിറാം മനോഹർ
ബുധന്‍, 29 ഒക്‌ടോബര്‍ 2025 (17:34 IST)
അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതില്‍ ഇന്ത്യയ്ക്ക് നേരെ ആരോപണവുമായി പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും സമാധാനക്കരാറിന് അടുത്തെത്തി അവസാന നിമിഷം അത് അട്ടിമറിച്ചത് കാബൂളില്‍ നിന്നുള്ള ഇടപെടലാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
 
സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്തി. താലിബാന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കുമ്പോള്‍, കാബൂളില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടാവുകയും ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുകയുമാണുണ്ടായത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് കാബൂളില്‍ നിന്നും കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്. ഇതിന് പിന്നില്‍ ചരടുവലിക്കുന്നത് ഇന്ത്യയാണ്. താലിബാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും തങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്താന്‍ ഇന്ത്യ അഫ്ഗാനെ ഉപയോഗിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.
 
പാകിസ്ഥാനെതിരെ തീവ്രത കുറഞ്ഞ യുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനായി കാബൂളിനെ ഉപയോഗിക്കുകയാണ്. പാകിസ്ഥാന് നേരെ നോക്കിയാല്‍ അഫ്ഗാനിസ്ഥാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കഴിഞ്ഞ 4 വര്‍ഷമായി അഫ്ഗാന്‍ പാകിസ്ഥാന് നേരെ ഭീകരരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

അടുത്ത ലേഖനം
Show comments