India vs Australia, 1st T20I: ഇന്ത്യക്ക് ടോസ് നഷ്ടമായി, സഞ്ജു ടീമില്‍, ഹര്‍ഷിതിനും അവസരം
ഏഷ്യ കപ്പിലെ പോലെ ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ റോളിലാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
India vs Australia, 1st T20I: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനു കാനബെറ ഓവലില്‍ തുടക്കം. ടോസ് ലഭിച്ച ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു.
ഏഷ്യ കപ്പിലെ പോലെ ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ റോളിലാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്‍ഷിത് റാണയും പ്ലേയിങ് ഇലവനില്‍ ഉണ്ട്.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.