India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു
അഞ്ച് ഓവറില്‍ ഇന്ത്യ 43-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ആദ്യം മഴ എത്തിയത്
India vs Australia, 1st T20I: മഴയെ തുടര്‍ന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സുമായി നില്‍ക്കുമ്പോഴാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്.
അഞ്ച് ഓവറില്‍ ഇന്ത്യ 43-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ആദ്യം മഴ എത്തിയത്. പിന്നീട് 18 ഓവറാക്കി ചുരുക്കി കളി തുടര്‍ന്നെങ്കിലും പത്താം ഓവറില്‍ വീണ്ടും മഴയെത്തി. മഴ ശക്തി പ്രാപിച്ചതോടെ തുടര്‍ന്ന് കളിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയായപ്പോള്‍ മത്സരം ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ അറിയിച്ചു.
ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 14 പന്തില്‍ നാല് ഫോറുകള്‍ സഹിതം 19 റണ്‍സെടുത്ത അഭിഷേക് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. നഥാന്‍ ഏലിസിനാണ് അഭിഷേകിന്റെ വിക്കറ്റ്. നായകന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ഇന്ത്യക്കായി ക്രീസില്‍.