കെനിയയിലെ റീജണൽ അസംബ്ലിയിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. നിയമസഭയിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടയിലാണ് പെട്ടന്ന് എന്തോ മോശം മണം വരാൻ തുടങ്ങിയത്.സഭയിലെ ഒരു അംഗം എഴുന്നേറ്റ് നിന്ന് ഇക്കാര്യം പറയുകയും ചെയ്തു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	'ബഹുമനപ്പെട്ട സ്പീക്കർ നമ്മുടെ കൂട്ടത്തിൽ ഒരാൾ വായു മലിനമാക്കിയിരിക്കുന്നു, ആളെ എനിക്ക് അറിയാം, എന്ന് പറഞ്ഞ് ഒരംഗത്തിന്റെ പേര് ഇദ്ദേഹം പറയുകയായിരുന്നു. ജൂലിയസ് ഗയ എന്ന അംഗമാണ് എഴുന്നേറ്റ് നിന്ന് ഇക്കാര്യങ്ങൾ പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ.
 
									
										
								
																	
	 
	എന്നാൽ ആരോപണ വിധേയനായ സഭയിലെ അംഗം ഇക്കാര്യം നിഷേധിച്ചു. 'എന്റെ സഹപ്രവർത്തകരുടെ ഇടയിൽവച്ച് ഇത്തരം ഒരു പ്രവർത്തി ഞാൻ ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്. അംഗങ്ങളോടെല്ലാം ഹാളിൽനിന്നും പുറത്തിറങ്ങി നിൽക്കാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു.