Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയിൽ കാറിന് നേരെ വെടിവയ്പ്; പത്തനംതിട്ട സ്വദേശി സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ടു

സൗദിയിൽ കാറിന് നേരെ വെടിവയ്പ്; പത്തനംതിട്ട സ്വദേശി സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ടു
റിയാദ് , ചൊവ്വ, 21 മെയ് 2019 (15:42 IST)
സൗദിയിൽ അക്രമികളുടെ വെടിവയ്‌പില്‍ നിന്നും ലയാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശി മനീഷ് കുമാറിന്റെ കാറിന് നേര്‍ക്കാണ് കൊള്ള സംഘം നിറയൊഴിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെയില്‍‌സ്‌മാനായി ജോലി ചെയ്യുന്ന മനീഷ് സാധനങ്ങൾ ഇറക്കിയ ശേഷം കാറില്‍ കയറുന്നതിന് ഇടയിലാണ് വെടിവയ്‌പ് ഉണ്ടായത്. ഒരു സംഘമാളുകള്‍ വാഹനത്തിന്റെ ഡോർ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ അക്രമികള്‍ വാഹനത്തിനു നേരെ നിറയൊഴിച്ചു. ഇതോടെ, മനീഷ് കാർ പിറകിലക്ക് എടുത്ത് സംഭവസ്ഥലത്ത് നിന്നും അതിവേഗം രക്ഷപ്പെടുകയായിരുന്നു. അക്രമികൾ കുറച്ച് ദൂരം പിന്തുടര്‍ന്നെങ്കിലും പൊലീസിനെ ഭയന്ന് പിന്മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് കമ്മീഷനിൽ തന്നെ ജനാധിപത്യമില്ല, പിന്നെ എങ്ങനെ തിരഞ്ഞെടുപ്പിനെയും വോട്ടിംഗ് മെഷീനെയും വിശ്വസിക്കും ?