Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രൈഡ് ചിക്കന്റെ മണവുമായി കറങ്ങാം, തെരുവ് പട്ടികള്‍ നിങ്ങളെ പ്രണയിക്കും; കെഎഫ്‌സി സണ്‍സ്‌ക്രീം ലോഷന്‍ വിപണിയിലേക്ക്

ഇനി സൗന്ദര്യ സംരക്ഷണത്തിനും കെഎഫ്‌സി; എസ്പിഎഫ് 30യുമായി കെഎഫ്‌സിയുടെ സണ്‍സ്‌ക്രീം ലോഷന്‍

കെഎഫ്‌സി
, ബുധന്‍, 24 ഓഗസ്റ്റ് 2016 (16:14 IST)
കെഎഫ്‌സി ചിക്കന്റെ മണം ഇഷ്ടമുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ വാനിറ്റി ബാഗിലും മെയ്ക്കപ്പ് കിറ്റിലും ഇടം പിടിക്കാനായി കെഎഫ്‌സിയുടെ സണ്‍സ്‌ക്രീം ലോഷന്‍ എത്തുന്നു. ചിക്കന്‍ വിഭവങ്ങളുമായി അന്താരാഷ്ട്ര വിപണി കീഴടക്കിയ കെഎഫ്‌സി സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായാണു ചിക്കന്‍ വിഭവങ്ങളുടെ മണമുള്ള സണ്‍സ്‌ക്രീം പുറത്തിറക്കുന്നത്. 
 
പോയ വര്‍ഷം ഏഷ്യയില്‍ പുറത്തിറക്കിയ ചിക്കന്‍ മണമുള്ള നെയില്‍ പോളിഷിന് വന്‍ സ്വീകാര്യത ലഭിച്ചതാണ് അടുത്ത ഉല്‍പ്പന്നത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ കെഎഫ്‌സിയെ ചിന്തിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ 3000 കെഎഫ്‌സി കേണല്‍ സാന്‍ഡേര്‍സ് എക്‌സ്ട്രാ ക്രിസ്പി സണ്‍സ്‌ക്രീം ലിമിറ്റഡ് എഡിഷന്‍ ആണ് പുറത്തിറക്കുന്നത്.  യുഎസിലാണ് ആദ്യം കെഎഫ്‌സി സണ്‍സ്‌ക്രീം എത്തുന്നത്. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സണ്‍സ്‌ക്രിം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത കൊല്ലം മുത്തപ്പൻ വെളളാട്ട്, 2018ല്‍ കുട്ടിച്ചാത്തൻ സേവ, 2021ൽ പതിനാറടിയന്തിരം: സിപിഎമ്മിനെതിരെ പരിഹാസവുമായി സുരേന്ദ്രൻ