Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടു; കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്

ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടു; കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (16:09 IST)
ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ഉത്തരകൊറിയയില്‍ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആയിരക്കണക്കിന് പേര്‍ ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ദുരന്തം തടയാന്‍ സാധിക്കാതെ വന്ന മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ നേതാവ് വധശിക്ഷയ്ക്ക് വിധിച്ചതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തിലുണ്ടായ വന്‍നാശനഷ്ടം കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഇവരുടെ അനാസ്ഥയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു.
 
ഇതിന് പിന്നാലെ കഴിഞ്ഞമാസം അവസാനത്തോടെയാണ് ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയതെന്നാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍  പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണവിലയ്ക്ക് വിശ്രമം; വെള്ളിവില ഇടിഞ്ഞു