Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓവുചാലിൽനിന്നും പിടികൂടിയത് 13 അടി നീളവും 15 കിലോ ഭാരവുമുള്ള കൂറ്റൻ രാജവെമ്പാലയെ, വീഡിയോ !

ഓവുചാലിൽനിന്നും പിടികൂടിയത് 13 അടി നീളവും 15 കിലോ ഭാരവുമുള്ള കൂറ്റൻ രാജവെമ്പാലയെ, വീഡിയോ !
, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (16:55 IST)
തായ്‌ലാൻഡിലെ ക്രാബി പ്രവശ്യയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കൂറ്റൻ രാജവെമ്പാലയെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ പിടികൂടിയത്. 13 അടീയോളം നീളവും 15 കിലോ ഭാരവുമുണ്ടായിരുന്നു പിടികൂടിയ രാജവെമ്പാലക്ക്. പ്രദേശത്തെ ഹൗസിങ് കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതോടെ രക്ഷാ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 
 
ജനവാസ കേന്ദ്രത്തിന് സമീപത്തെ ഓവു ചാലിലേക്ക് കയറി പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാലിൽ പിടിച്ച് പിന്നലെ ചെന്ന് പാമ്പിനെ രക്ഷാ പ്രവർത്തകർ പിടികൂടുകയായിരുന്നു. തങ്ങൾ പിടികൂടിയ മൂന്നാമത്തെ വലിയ പാമ്പാണ് ഇത് എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്. പിടികൂടിയ പമ്പിനെ പിന്നീട് വനത്തെലെത്തിച്ച് തുറന്നുവിട്ടു. പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽ നിന്നും ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾ ; അവസാനം രക്ഷപെടൽ; വീഡിയോ